പാലും ഉണക്കമുന്തിരിയും ഉണ്ടെങ്കില്‍ കാര്യം നിസാരം; ശരീരം നിങ്ങളോട് നന്ദി പറയും

Sunday 31 May 2026 8:45 PM IST

ആരോഗ്യം വളരെ അധികം ശ്രദ്ധിക്കുന്ന ഇന്നത്തെ തലമുറ ഭക്ഷണ ക്രമീകരണത്തിലും വളരെയധികം ശ്രദ്ധിക്കാറുണ്ട്. വീട്ടില്‍ ലഭ്യമാകുന്ന പല സാധനങ്ങളും ഉപയോഗിച്ച് സിമ്പിളായി തയ്യാറാക്കാവുന്ന നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. പാലും ഉണക്കമുന്തിരിയും ശരീരത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇവ് പ്രത്യേകം കഴിക്കുന്നതിന് പകരം ഒരുമിച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. ഒരുമിച്ച് കഴിക്കുന്നതിലൂടെ ശരീരത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

രാത്രിയില്‍ പാലില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് വച്ചതിന് ശേഷം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രിയില്‍ ഒരു ഗ്ലാസ് പാലില്‍ അഞ്ചോ ആറോ ഒണക്കമുന്തിരി കുതിരാനായി വയ്ക്കുക. രാവിലെ ഇതില്‍ നിന്ന് ഒണക്കമുന്തിരി നന്നായി ചവച്ചരച്ച് കഴിക്കുകയും പാല്‍ കുടിക്കുകയും ചെയ്യാം. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ വിളര്‍ച്ചയെ മറികടക്കാനും ഇത് സഹായിക്കുന്നു. എല്ലിനുണ്ടാകുന്ന തേയ്മാനം അകറ്റുന്നതിനും ഇത് വളരെ ഉത്തമമാണ്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന ക്ഷീണം അകറ്റി ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ തന്നെ മലബന്ധം അകറ്റുന്നതിനും സഹായകമാണ്. രാത്രിയില്‍ കുതിര്‍ത്ത പാല്‍ രാവിലെ എടുത്തതിന് ശേഷം തിളപ്പിച്ച് ഇളം ചൂടോടെ വേണം കഴിക്കാന്‍.

( പൊതുവായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. വിവിധ അസുഖങ്ങള്‍ക്കും മറ്റും മരുന്ന് കഴിക്കുന്ന രോഗികളായുള്ളവര്‍ ഉള്‍പ്പെടെ ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തങ്ങളുടെ ഭക്ഷണം ക്രമീകരിക്കാന്‍ പാടുള്ളൂ. )