SignIn
Kerala Kaumudi Online
Sunday, 31 May 2026 7.25 PM IST

എൽകെജിയിലാണെങ്കിലും കളരിപ്പയറ്റിലും മോഡലിംഗിലും പുലിയാണ് സെലസ്റ്റീനോ വർഗീസ്

celestino-varghese

ചേർത്തല: ആയോധനകലയിൽ നിരവധി റെക്കാഡുകൾ നേടുകയും സംസ്ഥാനത്തും പുറത്തും മോഡലിംഗ് മത്സരങ്ങളിൽ ഒന്നാമതെത്തുകയും ചെയ്ത നാലു വയസുകാരൻ ചേർത്തലയുടെ അഭിമാനമാകുന്നു. ചേർത്തല തെക്ക് പഞ്ചായത്ത് 12ാം വാർഡിൽ അരീപ്പറമ്പ് വലിയവീട്ടിൽ മാർക്കറ്റിംഗ് സെയിൽസ് മാനേജർ അനിൽ പ്രശാന്തിന്റേയും ജീതു അനിലിന്റേയും മകൻ സെലസ്റ്റീനോ വർഗീസാണ് ഈ അഭിമാന താരം.

കളരിപ്പയറ്റിൽ ഉറുമി വിഭാഗത്തിൽ 30 സെക്കൻഡിൽ 93 തവണ വീശിയാണ് സെലസ്റ്റീനോ ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയത്. ഇന്ത്യൻ ബുക്ക് ഒഫ് റെക്കോഡ്സിലും, ഇന്ത്യൻ ബുക്ക് ഓഫ് സ്കൂൾ റെക്കോഡ്സിലും, കേരള ബുക്ക് ഓഫ് റെക്കോഡ്സിലും ഉറുമി വീശി ഇടം നേടിയിട്ടുണ്ട്. പുതുവർഷത്തിൽ പട്ടണക്കാട് പബ്ലിക് സ്കൂളിൽ എൽ.കെ.ജി വിദ്യാർത്ഥിയായി പഠനം ആരംഭിക്കുകയാണ് സെലസ്റ്റീനോ വർഗീസ്.

3ാം വയസിൽ ആലപ്പുഴ തത്തംപള്ളി ദീപാലിക കളരിപ്പയറ്റ് അക്കാദമിയിലെ ഇന്ത്യ–കേരള റഫറി യേശുദാസ് ജസ്റ്റിന്റെ കീഴിലാണ് കളരി അഭ്യസിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന മോഡലിംഗ് മത്സരങ്ങളിൽ സെലസ്റ്റീനോ ഒന്നാമനായിരുന്നു. മോഡലിംഗ് രംഗത്ത് പ്രശസ്തനും ഇന്റർനാഷണൽ ട്രെയിനറുമായ കൊച്ചിൻ അതുൽസ് അക്കാദമി ട്രെയിനർ അതുൽ സുരേഷിന്റെ കീഴിലാണ് പരിശീലനം. കളരി സംസ്ഥാന ചാമ്പ്യനായ അഡ്രിയാനോ സഹോദരനാണ്. എട്ട് മാസം മുമ്പ് മാത്രം ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 14.3 കെ ഫോളോവേഴ്സും സെലസ്റ്റീനോയ്ക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KIDS, CELESTINO VARGHESE, KALARI, MODELLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY