SignIn
Kerala Kaumudi Online
Sunday, 31 May 2026 4.46 PM IST

പറമ്പിൽ ഈ ചെടിയുണ്ടോ? ഇലയും കായയും ഒരുപോലെ ഗുണപ്രദം; മലയാളികൾക്ക് കെെനിറയെ സമ്പാദിക്കാം

drumstick-leaves

കേരളത്തിലെ എവിടെയും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് മുരിങ്ങ. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുരിങ്ങയുടെ ഇലയും മുരിങ്ങക്കയും സൂപ്പർ ഫുഡ് എന്നും പറയപ്പെടുന്നു. വീട്ടുവളപ്പിൽ തന്നെ വിത്ത് അല്ലെങ്കിൽ കമ്പുകൾ നട്ടും ഇത് വളർത്താം. അധികം വെള്ളം കെട്ടിക്കിടക്കാത്ത നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഇവ കൃഷി ചെയ്യാൻ.

കമ്പുകൾ നടുമ്പോൾ കെെത്തണ്ട വണ്ണമുള്ള കമ്പുകൾ മുറിച്ചു നടാൻ ശ്രദ്ധിക്കുക. ചെടി നട്ട് മൂന്ന് മാസത്തിന് ശേഷം ചാണകപ്പൊടി, എല്ലുപ്പൊടി, യൂറിയ എന്നിവ ഇടാം. ആറുമാസമാകുമ്പോൾ 15 കിലോഗ്രാം ചാണകപ്പൊടിയും വീണ്ടും വളങ്ങളും ചേർത്ത് കൊടുക്കാം. ചെടിയുടെ ചുവട്ടിൽ നിന്ന് ഏകദേശം രണ്ട് അടി അകലം വിട്ട് വേണം വളരം നൽകാൻ. ചെടികൾക്ക് തുള്ളിനനരീതി വളരെ അനുയോജ്യമാണ്. എന്നാൽ പൂക്കുന്ന സമയത്ത് അമിതമായി നനയ്ക്കുന്നത് പൂക്കൾ കൊഴിയാൻ കാരണമാകും.

അതിനാൽ പൂവിടുന്ന ഘട്ടത്തിൽ നനയ്ക്കുന്നത് പരിമിതപ്പെടുത്തണം. എന്നാൽ കായകൾ പിടിച്ചുതുടങ്ങിയാൽ ആവശ്യത്തിന് നനയ്ക്കുകയും വേണം. മുരിങ്ങക്ക പിടിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ചാരം. ചുവട്ടിൽ അല്പം കരിയിലക്കഷണങ്ങൾക്കൊപ്പമോ അല്ലാതെയോ ചാരം വിതറുന്നത് മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടുകയും കൂടുതൽ കായകൾ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും.

വർഷത്തിൽ രണ്ടുതവണ അതായത് മാർച്ച് - ഏപ്രിൽ, ജൂലായ് - സെപ്തംബർ മാസങ്ങളിലാണ് പ്രധാനമായും വിളവെടുപ്പ് നടത്തുന്നത്. ഒരു ചെടിയിൽ നിന്ന് ശരാശരി 30 മുതൽ 35 വരെ മുരിങ്ങക്കായ ലഭിക്കും. ഇലയ്ക്കും വലിയ ഡിമാൻഡാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AGRICULTURE, AGRICULTURE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY