കലാപരിശീലനം സമാപനം

Tuesday 19 May 2026 11:32 PM IST

ചേർത്തല:മാരാരിക്കുളം ഡാവിഞ്ചി ചിൽഡ്രൻസ് തിയേറ്റർ സംഘടിപ്പിച്ച അവധിക്കാല കലാപരിശീലനത്തിന്റെ സമാപനവും 33ാമത് വാർഷികാഘോഷവും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു.

തിയേറ്റർ പ്രസിഡന്റ് രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ. എ.ഡി.തോമസ് മുഖ്യാതിഥിയായി.ചിൽഡ്രൻസ് തിയേറ്റർ സ്ഥാപകനും ഡയറക്ടറുമായ ആർട്ടിസ്റ്റ് വിൻസെന്റ് ജോസഫ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.അംബുജാക്ഷൻ, വാർഡ് മെമ്പർ സി.എസ്.ജോർജ്, സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം,എം.ഇ.ഉത്തമകുറുപ്പ്,ബിൻസി മോൾ,സൂരജ് എന്നിവർ സംസാരിച്ചു.