ശാന്തി ഭവനിൽ പുതിയ അന്തേവാസി
Tuesday 19 May 2026 11:34 PM IST
അമ്പലപ്പുഴ: ശാന്തി ഭവനിൽ പുതിയൊരു അന്തേവാസികൂടിയെത്തി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മനോനില തെറ്റി അലഞ്ഞു നടന്ന പശ്ചിമ ബംഗാൾ സ്വദേശി ദേവർ എന്ന യുവാവിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസാണ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചത്.പുതിയ അതിഥിയെ ബ്രദർ മാത്യു ആൽബിൻ സ്വീകരിച്ചു. ഈ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.ഫോൺ നമ്പർ:9447403035, 0477- 2287322.