വായനക്കളരി ഉദ്ഘാടനം
Friday 15 May 2026 12:10 AM IST
ചങ്ങനാശേരി : സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ചിട്ടുള്ള വായനക്കളരിയുടെ ഉദ്ഘാടനവും ഏകദിന നാടക കളരിയും ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽ നടന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഷെറഫുദീൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറിയുടെ മുൻകാല പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് പായിക്കാടൻ നാടക കളരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.വി.പ്രതിഷ് അദ്ധ്യക്ഷത വഹിച്ചു. നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, കെ.എം ഉദയൻ, എൻ.അനിൽകുമാർ, മാത്യു പോൾ, ജഗദിഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സിനിമ, നാടക പ്രവർത്തകൻ റെജു പുലിക്കോട് വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകി.