ലാപ്‌ടോപ്പ് വിതരണം
Wednesday 20 May 2026 12:28 AM IST
ചങ്ങനാശേരി : നഗരസഭ 2025, 26 വാർഷിക പദ്ധതി പ്രകാരം എസ്.സി വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പ് വിതരണവും, വൃദ്ധജനങ്ങൾക്കുള്ള കട്ടിൽ വിതരണവും നടത്തി. നഗരസഭ ചെയർപേഴ്‌സൺ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.എം നെജിയ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.എച്ച് ആര്യമോൾ, ശക്തി റെജി കേളമാട്ട്, കുഞ്ഞുമോൻ പുളിമൂട്ടിൽ, രേഖ ശിവകുമാർ, കൗൺസിലർമാരായ ജിനിമോൾ ഷാജി, സന്തോഷ് ആന്റണി, സതീഷ് കുമാർ മംഗലത്ത്‌ശ്ശേരി, ഹെൽത്ത് ഇൻസ്‌പെക്ടർ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.