ഇൻസ്ട്രക്ടർ അഭിമുഖം
Wednesday 20 May 2026 12:30 AM IST
കോട്ടയം: ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഓപ്പൺ, മുസ്ലിംവിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം മേയ് 22 ന് രാവിലെ 10 ന് നടക്കും. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി.ടെക് (ഒരുവർഷ പരിചയം) അല്ലെങ്കിൽ ഡിപ്ലോമ (രണ്ടുവർഷ പരിചയം) അല്ലെങ്കിൽ ടർണർ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷ പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. ഫോൺ : 0481 2535562.