പുസ്തക പ്രകാശനം

Saturday 16 May 2026 2:43 AM IST

പാലോട്: ഡോ.ജയരാജ് ചാലിശ്ശേരി രചിച്ച പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവചരിത്രം കാട്ടറിവിന്റെ പത്മശ്രീ എന്ന പുസ്തക പ്രകാശനം വനം വകുപ്പ് ചീഫ് കൺസർവേറ്റർ ഡോ.പ്രമോദ് ജി.കൃഷ്ണൻ പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മക്ക് നൽകി നിർവഹിച്ചു.ഇടിഞ്ഞാർ ഊര് മൂപ്പൻ രതീഷ് കാവിൽ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.ഷാനവാസ്, അദ്ധ്യാപകനും എഴുത്തുകാരനുമായ ജി.രവി, സുനിൽ കുഴൂർ, വിനോദ് ഞാറനീലി,ലെജു മാത്യു എന്നിവർ പങ്കെടുത്തു.