കെ.എൻ.എം.എസ് ഓഫീസ്
Tuesday 19 May 2026 11:24 PM IST
തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസ് പുനലൂരിൽ മാറ്റിസ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കെ.എൻ.എം.എസ് വൈസ് പ്രസിഡന്റുമാരായ സി.ജോൺസൻ,കരിച്ചൽ ജയകുമാർ,ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച് ജയരാജൻ,കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ.യു.യേശുരാജ്,വൈസ് പ്രസിഡന്റ് ലജീഷ് കുമാർ, സെക്രട്ടറി ആർ.സി.രഞ്ജിത്ത്,ട്രഷറർ സിമി മനോജ്,അഡ്വ.ജിപിൻ മുണ്ടേല,ഡോ.ആന്റോ ജോർജ്,ലൂർദ് നാടാർ,കെ.കെ.അജയ് ലാൽ,സംഗീതാ സാമു തുടങ്ങിയവർ സംസാരിച്ചു.