മന്ത്രി ബിന്ദുകൃഷ്ണയ്ക്ക് പെരുങ്ങുഴിയിൽ സ്വീകരണം

Wednesday 20 May 2026 1:11 AM IST

ചിറയിൻകീഴ്: മന്ത്രിയായി ചുമതലയേറ്റ ശേഷം അഴൂരിലെത്തിയ അഡ്വ. ബിന്ദുകൃഷ്ണയെ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി.അഴൂരിൽ മന്ത്രിയെ മണ്ഡലം പ്രസിഡന്റ് എ.ആർ. നിസാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.നേതാക്കളായ ബി.മനോഹരൻ,കെ.ഓമന, മാടൻവിള നൗഷാദ്,രഞ്ജിത്ത് പെരുങ്ങുഴി,എസ്.ജി.അനിൽകുമാർ,അഴൂർ വിജയൻ,എം.ഷാബുജാൻ, എസ് മധു,ഷൈജു കുറക്കട തുടങ്ങിയവർ സന്നിഹിതരായിരുന്നു.