ധൻകർ ആശുപത്രി വിട്ടു

Thursday 13 March 2025 1:39 AM IST

ന്യൂഡൽഹി : ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു. കുറച്ചു ദിവസം കൂടി വിശ്രമിക്കണമെന്ന് എയിംസ് ആശുപത്രിയിലെ ഡോക്‌ടർമാരുടെ സംഘം രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്നലെ എയിംസിൽ നിന്ന് അദ്ദേഹം പുറത്തേക്ക് നടന്നു വരുന്ന ചിത്രവും പുറത്തുവിട്ടു. കടുത്ത നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെയാണ് ഉപരാഷ്ട്രപതിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. എയിംസിലെ മെഡിക്കൽ സംഘത്തിന്റെ മാതൃകാപരമായ പരിചരണത്തെയും പ്രൊഫഷണലിസത്തെയും അഭിനന്ദിക്കുന്നതായി ധൻകർ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.