ബി.ജെ.പി- എൻ.ഡി.എ ഭരണം ഇരുപത് സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ചരിത്ര വിജയത്തോടെ രാജ്യത്ത് ബി.ജെ.പി നേരിട്ട് ഭരിക്കുന്ന സംസ്ഥാനങ്ങൾ 16. നാലിടത്ത് എൻ.ഡി.എ ഭരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ൽ കേന്ദ്രത്തിൽ അധികാരമേൽക്കുമ്പോൾ ഏഴ് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ബി.ജെ.പി ഭരണം. 2014ൽ 14 സംസ്ഥാനങ്ങൾ ഭരിച്ച കോൺഗ്രസ് 2026ൽ നാലിലൊതുങ്ങി.
ബി.ജെ.പി ഭരണം: ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, ഗോവ, ഡൽഹി, ഹരിയാന, അസാം, ത്രിപുര, മണിപ്പൂർ, ഒഡീഷ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്.
മുന്നണി ഭരണം: ആന്ധ്രാ പ്രദേശ്, പുതുച്ചേരി, നാഗലാൻഡ്, സിക്കിം.
കോൺഗ്രസ് ഭരണം: തെലങ്കാന, ഹിമാചൽ പ്രദേശ്, കർണാടക, കേരളം
മുന്നണി: ജാർഖണ്ഡ്
രാജ്യസഭയിൽ
ബി.ജെ.പിക്ക് നേട്ടം
22 സംസ്ഥാനങ്ങളിൽ ഭരണം ലഭിച്ചത് രാജ്യസഭയിലെ സീറ്റുകളിലും പ്രതിഫലിക്കും. അടുത്ത കൊല്ലം നടക്കുന്ന ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി മികച്ച പ്രകടനം കാഴ്‌ച വച്ചാൽ രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തും. പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ ഒഴിവു വരുന്നത് 2029 ആഗസ്റ്റിലാണ്. തമിഴ്നാട്ടിൽ അദ്‌ഭുത വിജയം നേടിയ വിജയുടെ ടി.വി.കെയ്‌ക്ക് രാജ്യസഭാംഗത്വം ലഭിക്കാൻ സംസ്ഥാനത്ത് ഒഴിവു വരുന്ന 2028 ജൂൺ വരെ കാത്തിരിക്കണം. കേരളത്തിലെ ജയം രാജ്യസഭയിൽ കോൺഗ്രസിന് നേട്ടവും സി.പി.എമ്മിന് നഷ്‌ടവുമുണ്ടാക്കും.