നടി ശ്രീദേവിയുടെ സ്ഥലം: അനുകൂല വിധി

Saturday 09 May 2026 1:25 AM IST

ചെന്നൈ: അന്തരിച്ച നടി ശ്രീദേവിയുടെ പേരിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ശ്രീദേവിയുടെ കുടുംബത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള (ഇ.സി.ആർ) സ്ഥലത്തിനുമേൽ അവകാശമുന്നയിച്ച് സ്ഥലത്തിന്റെ മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ശ്രീദേവിയുടെ ബന്ധുക്കളാണ് യഥാർത്ഥ അവകാശികളെന്നും കോടതി വ്യക്തമാക്കി.