സി.ബി.എസ്.ഇ പുനർ മൂല്യനിർണയം , നാളെ വീണ്ടും സൈറ്റ് തുറക്കും
ന്യൂഡൽഹി: സി.ബി.എസ്.ഇ പുനർ മൂല്യനിർണയവുമയായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിൽ തുടരവെ നാളെ വീണ്ടും സൈറ്റ് തുറന്നുകൊടുക്കും. ഉത്തരക്കടലാസുകളുടെ പരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും cbse.gov.inൽ എല്ലാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ കിട്ടാനായി അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് മേയ് 25 വരെ സമയം നൽകിയിരുന്നു. ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ പ്രശ്നങ്ങൾ നാളെ മുതൽ വിദ്യാർത്ഥികൾക്ക് സൈറ്റ് മുഖേന ചൂണ്ടിക്കാട്ടാം. കാരണങ്ങൾ വ്യക്തമാക്കി പുനർ മൂല്യനിർണയം ആവശ്യപ്പെടാം. ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിച്ചവർക്കേ ഇതിനു കഴിയുകയുള്ളു. അതേസമയം,സി.ബി.എസ്.ഇ മൂല്യനിർണയവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഹൈദരാബാദിലെ കോഎംപ്റ്റ് എജ്യു ടെക്ക് കമ്പനിയെ ഏൽപ്പിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടക്കം ആരോപണങ്ങൾ സി.ബി.എസ്.ഇ തള്ളി.
വിദ്യാർത്ഥികളുടെ സംശയനിവാരണത്തിന് ഹെൽപ്പ് ലൈൻ നമ്പർ - 1800 11 8004, ഇമെയിൽ - resultcbse2026@cbseshiksha.in
സി.യു.ഇ.ടി - യു.ജിയിലും
സാങ്കേതിക തകരാർ
ഇന്നലെ നടന്ന സി.യു.ഇ.ടി - യു.ജി ഓൺലൈൻ പ്രവേശന പരീക്ഷയും ഔദ്യോഗിക സൈറ്റിലെ സാങ്കേതിക തകരാർ കാരണം പലയിടങ്ങളിലും തടസപ്പെട്ടു. സാങ്കേതിക തകരാർ പരിഹരിച്ചെന്നും,വിദ്യാർത്ഥികൾക്ക് അധിക സമയം നൽകിയെന്നും പരീക്ഷാ നടത്തിപ്പുക്കാരായ നാഷണൽ ടെസ്റ്രിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) ആണ് നടത്തിയത്.