സ്രാവിന്റെ ആക്രമണം, യുവാവിന് ദാരുണാന്ത്യം

Monday 18 May 2026 7:37 AM IST

കാൻബെറ: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്തിൽ 38കാരന് ദാരുണാന്ത്യം. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പെർത്തിന് സമീപം റോട്ട്നെസ്റ്റ് ദ്വീപിന് വടക്കു പടിഞ്ഞാറായി ഹോഴ്സ് ഷൂ റീഫിലായിരുന്നു സംഭവം. 13 അടി നീളമുള്ള ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇവിടെ നീന്തുകയായിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് യുവാവിനെ കരയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. 1791 മുതൽ 1300ഓളം സ്രാവ് ആക്രമണങ്ങളാണ് ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 260ലേറെ പേർ മരിച്ചു. ഇക്കൊല്ലം ജനുവരിയിൽ ന്യൂ സൗത്ത് വെയ്‌ൽസ് തീരത്ത് രണ്ട് ദിവസത്തിനിടെ നാല് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.