കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കും നയങ്ങൾക്കുമെതിരെ പ്രതിഷേധിക്കാൻ ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി തീരുമാനിച്ചു.
ആഗസ്റ്റ് അഞ്ചിന് കളക്ടറേറ്റുകൾക്ക് മുമ്പിൽ തൊഴിലാളികൾ ധർണ നടത്തും. 21ന് സെക്രട്ടേറിയറ്റിലേക്ക് പ്രകടനവും ധർണയും 27ന് പഞ്ചായത്ത്,നഗരസഭാ,കോർപ്പറേഷൻ ആസ്ഥാനങ്ങൾക്ക് മുമ്പിൽ അങ്കണവാടി,ആശാ വർക്കർമാർ,ചുമട്ടുതൊഴിലാളികൾ,മോട്ടോർ മേഖല തൊഴിലാളികൾ എന്നിവർ സമരവും നടത്തും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതുമേഖലയെ തകർക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ.മുഹമ്മദ് കുട്ടിയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |