തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരതിബാധിതർക്കായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ചെക്ക് കൈമാറി. ലൈബ്രറി കൗൺസിൽ ഭാരവാഹികളും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരും ലൈബ്രേറിയന്മാരും ലൈബ്രറികളും സംഭാവന ചെയ്ത തുകയാണ് ആദ്യഘട്ടമായി നൽകിയത്. കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകർ 13 വീടുകളും പുനരധിവാസ കേന്ദ്രത്തിൽ ലൈബ്രറിയും നിർമ്മിച്ചു നൽകുമെന്നും ഭാരവാഹികൾ മുഖ്യമന്ത്രിയെ അറിയിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ,എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ. പി.കെ.ഗോപൻ,പ്രൊഫ.ടി.കെ.ജി.നായർ,ജി.കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.സിനി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |