SignIn
Kerala Kaumudi Online
Thursday, 28 May 2026 11.02 PM IST

ഇ.ഡി അന്വേഷണം: സി.എം.ആർ.എല്ലിന്റെ ഹർജി വിധി പറയാൻ മാറ്റി

ed

കൊച്ചി: ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇരുഭാഗത്തിന്റെയും വാദം ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചിൽ പൂർത്തിയായി.
മുഖ്യമന്ത്രിയുടെ മകൾക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നടക്കം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇ.ഡി അന്വേഷണം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം നടക്കുന്നതിനാൽ ഇതോടൊപ്പം ഇ.ഡി അന്വേഷണം സാദ്ധ്യമല്ലെന്ന് സി.എം.ആർ.എൽ വാദിച്ചു. രണ്ട് ഏജൻസികൾക്കും ഒരേസമയം അന്വേഷണം നടത്താമെന്നാണ് ഇ.ഡിയുടെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA