1. റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ എൻജിനിയർ (സിവിൽ) നിയമനത്തിന് അടുത്തമാസം 12 ന് അഭിമുഖം നടത്തും.വിവരങ്ങൾക്ക്: www.rcctvm.gov.in.
2.ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2025-26 അദ്ധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലും ബി.എഫ്.എ പ്രോഗ്രാമുകളിലും പ്രവേശനത്തിനായി പ്ലസ് ടു സേ പരീക്ഷ വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ജൂലായ് 31ന് മുമ്പ് അതത് പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാരെയും മുഖ്യക്യാമ്പസിലെ വകുപ്പ് മേധാവികളെയും അസൽ സർട്ടിഫിക്കറ്റുകളുമായി സമീപിക്കണം.വിവരങ്ങൾക്ക്: www.ssus.ac.in.
3.ഡിഫൻസ് ക്വാട്ടയിൽ അപേക്ഷിക്കാം:കേന്ദ്രീയ സൈനിക ബോർഡ് (കെ.എസ്.ബി) വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ കാരണം ഡിഫൻസ് ക്വാട്ടിയിൽ സംവരണം ചെയ്തിട്ടുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളുടെ അലോട്ട്മെന്റിനായിട്ടുള്ള അപേക്ഷകൾ www.desw.gov.in, www.dgrindia.gov.in എന്നിവയിൽ ലഭ്യമായ ഗൂഗിൾ ഫോമുകൾ വഴി നൽകാം.അവസാന തീയതി ആഗസ്റ്റ് 15.
കേരളസർവകലാശാല
ഒന്നാം വർഷ എം.എഡ് പ്രവേശനം
ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളിലെ എം.എഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 30 വരെ ദീർഘിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിനെ അഡ്മിഷൻ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ജൂലായ് 30 വരെ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്താം. പുതുക്കിയ ഷെഡ്യുൾ
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ https://admissions.keralauniversity.ac.in/med2025/. എന്ന വെബ്സൈറ്റിൽ. ഫോൺ: 8281883053
ഭിന്നശേഷിക്കാർ രജിസ്ട്രേഷൻ നടത്തണം
തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളിൽ പരിഗണിക്കുന്നതിന് വേണ്ടി നാളിതുവരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |