SignIn
Kerala Kaumudi Online
Friday, 29 August 2025 4.32 PM IST

ബിരുദ പഠനത്തോടൊപ്പം തൊഴിൽ ലഭ്യതാമികവ് ഉയർത്തണം

Increase Font Size Decrease Font Size Print Page

പ്ലസ്ടുവിന് ശേഷം 2025-26 ൽ സയൻസ്,ഹ്യൂമാനിറ്റീസ്,എൻജിനീയറിംഗ് ബിരുദ പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾ തൊഴിൽ ലഭ്യതാമികവ് ഉയർത്താൻ പഠനത്തോടൊപ്പം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. പൊതു വിജ്ഞാനം,ആശയവിനിമയം,കമ്പ്യൂട്ടർ പ്രാവീണ്യം മെച്ചപ്പെടുത്തണം.രണ്ടോ മൂന്നോ കമ്പ്യൂട്ടർ ഭാഷ പഠിക്കാൻ ശ്രമിക്കണം.ബിരുദത്തിനുശേഷം താൽപര്യപ്പെടുന്ന കോഴ്സുകൾ,തൊഴിലുകൾ എന്നിവയ്ക്ക് യോജിച്ച കോഴ്സുകൾക്ക് തയ്യാറെടുക്കണം.എൻജിനീയറിംഗ്,സയൻസ്,ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഗേറ്റ്,കാറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കാം.ബാങ്കിംഗ്,ഇൻഷുറൻസ് മേഖലകളിലെ തൊഴിലിൽ താൽപ്പര്യമുള്ളവർക്ക് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാം.സിവിൽ സർവീസ്,KAS പരീക്ഷകൾക്ക് ചിട്ടയോടെ തയ്യാറെടുക്കണം.വിദേശ പഠനത്തിൽ താല്പര്യമുള്ളവർ രാജ്യം,കോഴ്സുകൾ എന്നിവ കണ്ടെത്തി അവയ്ക്കിണങ്ങുന്ന പ്രവേശന പരീക്ഷകൾ വിലയിരുത്തി പഠിക്കണം.ബിരുദ കോഴ്സിനോടൊപ്പം താല്പര്യമുള്ള add on കോഴ്സുകൾ ഓൺലൈനായി ചെയ്യാം.EdX,coursera,future Learnഎന്നിവയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.

ആഗോള തലത്തിൽ തൊഴിൽ റിക്രൂട്ട്മെന്റിൽ മാറ്റം പ്രകടമാണ്. 25 വയസിൽ താഴെയുള്ള ജെൻ സേർസ് മൊത്തം ജീവനക്കാരിൽ പകുതിയോളം വരും.യുവാക്കളുടെ തൊഴിലിനോടുള്ള മനോഭാവത്തിലും,താൽപര്യത്തിലും വ്യത്യാസങ്ങളുണ്ട്.പുത്തൻ തൊഴിലുകൾക്കിണങ്ങിയ സ്‌കിൽ വിലയിരുത്തിയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഭാവിതൊഴിലുകൾക്കിണങ്ങിയ സ്കിൽ കൈവരിക്കുക എന്നതാണ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നത്.

രാജ്യത്തെ ക്യാമ്പസുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് ഭാവി തൊഴിലുകൾക്കിണങ്ങിയ സ്കിൽ കൈവരിക്കാൻ സാധിക്കുന്നില്ല.ഇതിനായി മുന്നൊരുക്കങ്ങൾ ആവശ്യമാണ്.ടെക്നോളജി അധിഷ്ഠിത സേവന മേഖലയിലാണ് കൂടുതൽ തൊഴിലുകൾ രൂപപ്പെടുക.അതിനുതകുന്ന രീതിയിൽ സ്കിൽ വികസനത്തിന് പ്രാമുഖ്യം നൽകണം. രാജ്യത്തെ 86 ശതമാനത്തോളം റിക്രൂട്ടിംഗ് കമ്പനികൾ സ്കിൽ മാപ്പിംഗിനാണ് മുൻഗണന നൽകുന്നത്. നിലവിലുള്ള തൊഴിലാളികൾക്കുള്ള അപ്പ് സ്‌കില്ലിംഗ് / റീ സ്‌കില്ലിംഗ് എന്നിവയ്ക്കും ഊന്നൽ നൽകും.ആശയവിനിമയം ഇംഗ്ലീഷിലും മാതൃഭാഷയിലും മെച്ചപ്പെടുത്തണം.നന്നായി എഴുതാനും വായിക്കാനുമുള്ള ശീലം പഠന കാലത്തു തന്നെ വളർത്തിയെടുക്കണം.കാലത്തിനിണങ്ങിയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിച്ചിരിക്കണം. ജാവ ഔട്ട് റീച്,പൈത്തൺ,സി പ്ലസ് പ്ലസ്,ആർ എന്നിവ ഇവയിൽ ചിലതാണ്.

രാജ്യത്തെ സാങ്കേതിക സേവന മേഖല 2025ൽ 20 ശതമാനമാണ് വാർഷിക വളർച്ച പ്രതീക്ഷിക്കുന്നത്. നാസ്കോമിന്റെ കണക്കനുസരിച്ച് അഞ്ചു ദശലക്ഷം പേർ തൊഴിൽ ചെയ്യുന്ന ഈ രംഗത്തെ മൊത്തം വിറ്റുവരവ് 227 ബില്യൺ ഡോളറാണ്‌. ഡിജിറ്റൽ സേവന രംഗത്തുനിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 30 ശതമാനത്തോളം വരും.ഇത് ഡിജിറ്റൽ സേവനമേഖലയിലെ സാധ്യതകൾക്ക് തെളിവാണ്.സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനത്താണ്.2026 ഓടു കൂടി വരുമാനം 350 ബില്യൺ ഡോളറിലെത്തും.സോഫ്റ്റ്‌വെയർ സേവന കമ്പനികളുടെ എന്നതിൽ വൻ വർദ്ധനവ് ദൃശ്യമാണ്. ആഗോള മേഖലയ്ക്കിണങ്ങിയ പ്രാപ്തി കൈവരിക്കുന്നതോടെ പുത്തൻ സാങ്കേതിക വിദ്യകളായ ഡീപ് ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,റോബോട്ടിക്സ്,സ്പേസ് ടെക്,ഫിൻ ടെക് എന്നിവയിൽ കൂടുതൽ സാധ്യതകളേറും.

മുൻഗണന ക്രമത്തിൽ പുത്തൻ സാങ്കേതിക വിദ്യക്ക് പ്രസക്തിയേറും.വികസനം,അപ്പ് സ്കിൽ,സാങ്കേതിക വിദഗ്ധരുടെ റിക്രൂട്ട്മെന്റ് എന്നിവയിൽ വളർച്ചയുണ്ടാകും. ആഗോള ഡെലിവറി മോഡൽ,ഹൈബ്രിഡ് മോഡൽ എന്നിവ കൂടുതൽ വിപുലപ്പെടും.ഇന്നോവേഷൻ,ഉൽപ്പന്ന ഗുണ നിലവാരം,ആഗോള സേവനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യമേറും.മൂല്യ വർദ്ധനവിന് ഡിജിറ്റൽ വിശ്വാസം,സുരക്ഷ,ഉത്തരവാദ ടെക്നോളജി,സേവനത്തിലൂടെയുള്ള മികവ്,പ്രവൃത്തി പരിചയം,സ്കിൽ വികസനം, നൂതന സാങ്കേതിക സ്കില്ലുകൾ എന്നിവ വേണ്ടിവരും.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.