തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ സ്ഥാപനങ്ങളിലെ ഫാർമസി,ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 20 വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം.ഓൺലൈനായോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടിക വിഭാഗത്തിന് 300 രൂപയുമാണ്.ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ 22നകം നടത്തണം.വിവരങ്ങൾക്ക്: 0471-2560361,362,363,364.
എം. ടെക്ക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:എ.പി.ജെ.അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ഗവ.എൻജിനീയറിംഗ് കോളേജ് ബാർട്ടൺഹില്ലിൽ എം.ടെക്ക് ട്രാൻസിലേഷൻ എൻജിനീയറിംന് സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 10ന് നടത്തുന്നതാണ്.ഈ ദ്വിവത്സര കോഴ്സിൽ ആദ്യ വർഷം ഗവ.എൻജിനീയറിംഗ് കോളേജിലും രണ്ടാം വർഷം ഐ.ഐ.ടികളിൽ ഇന്റേൺഷിപ്പിനും ക്രെഡിറ്റ് ട്രാൻസ്ഫറിനും അവസരമുണ്ട്. ഏതെങ്കിലും എൻജിനീയറിംഗ് ശാഖയിൽ നിന്ന് ബി.ടെക്ക് നേടിയവർക്ക് അപേക്ഷിക്കാം.താല്പര്യമുളളവർ സർട്ടിഫിക്കേറ്റ് രേഖകളുമായി എത്തേണ്ടതാണ്.വിശദവിവരങ്ങൾക്ക്:7736136161, 9995527866, 9995527865
മാനേജ്മെന്റ് തർക്കത്തിൽ
സ്കൂൾ അടച്ചിടാനാവില്ല:
മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്മെന്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികളുടെ അദ്ധ്യയനം മുടക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) അനുസരിച്ച്, സ്കൂളുകൾ അടച്ചിടാൻ മാനേജ്മെന്റിനോ വ്യക്തികൾക്കോ അധികാരമില്ല. സ്കൂളുകൾ സർക്കാർ അംഗീകാരത്തോടെയാണ് പ്രവർത്തിക്കേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചാൽ അത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശലംഘനമായി കണക്കാക്കും.വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച്, ആറ് മുതൽ പതിനാല് വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഈ നിയമത്തിലെ അദ്ധ്യായം2, സെക്ഷൻ 3 ഈ അവകാശം ഉറപ്പാക്കുന്നു. മാനേജ്മെന്റ് തർക്കങ്ങൾ കാരണം കുട്ടികളുടെ പഠനം തടസ്സപ്പെടുന്ന
സാഹചര്യങ്ങളിൽ സ്കൂളുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ, കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബി.എസ്സി നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 16 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസടയ്ക്കാം.ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും.20 നകം അതത് കോളേജുകളിൽ പ്രവേശനം നേടണം.വിവരങ്ങൾക്ക്: 0471-2560361,362,363,364, www.lbscentre.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |