
തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം സെന്ററിൽ നവംബർ ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മൂന്നുമാസമാണ് കോഴ്സ് കാലാവധി. ശനി,ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. പ്രായപരിധിയില്ല. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 31ന് മുൻപായി ശാസ്തമംഗലത്തുള്ള അക്കാഡമി സെന്ററിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് 9447225524. വെബ്‌സൈറ്റ്: www.kma.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |