
തിരുവനന്തപുരം: വൈദ്യുതി സർചാർജ്ജ് പരിധി ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 23ന് രാവിലെ 11ന് ഓൺലൈനായി തെളിവെടുപ്പ് നടത്തും. താരിഫ് ചട്ടങ്ങളുടെ മൂന്നാം ഭേദഗതിക്കുള്ള കരടിൻമേലാണിത്.പങ്കെടുക്കുന്നവർ https://kserc.sbs/ph2025ലൂടെ 20ന് വൈകിട്ട് 5നകം രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക് www.erckerala.org ലോ, 0471 2735544 നമ്പറിലോ ബന്ധപ്പെടണം.
അപ്രതീക്ഷിതമായുള്ള വൈദ്യുതി വർദ്ധന മറികടക്കാൻ പുറമേ നിന്നടക്കം വൈദ്യുതി വാങ്ങേണ്ട നഷ്ടം നികത്താനാണ് സർചാർജ് ഈടാക്കുന്നത്. ഇത് യൂണിറ്റിന് 10പൈസയിൽ കൂടരുതെന്നാണ്ചട്ടം. ചട്ടം ഭേദഗതി ചെയ്ത് ഇഷ്ടംപോലെ സർചാർജ്ജ് കൂട്ടാമെന്നാണ് ഭേദഗതി. സംസ്ഥാനത്തിന് കൂടുതൽ വായ്പയെടുക്കാനുള്ള കേന്ദ്രാനുമതിക്കായി സംസ്ഥാനസർക്കാരാണ് സർചാർജ്ജ് പരിധി ഒഴിവാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. നടപ്പായാൽ സംസ്ഥാനത്തിന് പ്രതിവർഷം 6000കോടിയോളം അധികവായ്പയ്ക്ക് അനുമതി കിട്ടും. റെഗുലേറ്ററി കമ്മിഷൻ നടപടികൾ പൂർത്തിയാക്കിയാൽ ജനുവരി മുതൽ കൂടുതൽ തുക സർചാർജായി വൈദ്യുതി ബില്ലിൽ നൽകേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |