ആലപ്പുഴ: കൈരളി, ശ്രീ തിയേറ്ററുകൾക്കു മുന്നിൽ ഒരുക്കിയ 20 അടി നീളമുള്ള ബാനറിൽ ചിത്രം വരച്ചും വരപ്പിച്ചും നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയെ വരവേറ്റ് ജില്ലയിലെ ചിത്രകാരൻമാർ.
സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ചിത്രരചന നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ബാനറിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സമത്വം, സ്വാതന്ത്ര്യം, സ്ത്രീകളുടെ സിനിമാ കാഴ്ചകൾ, ആവിഷ്കാര സ്വാതന്ത്ര്യം, ഓസ്ട്രേലിയൻ നഗരമായ മെൽബണിലെ രാത്രികാഴ്ചകൾ, ആലപ്പുഴയുടെ മനോഹാരിത എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ചിത്രങ്ങൾ വരച്ചത്. നടി ഉഷ ഹസീന, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, ചലച്ചിത്ര മേളയുടെ സംഘാടക സമിതി കോ ഓർഡിനേറ്റർ ബിച്ചു എക്സ്. മലയിൽ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങി നിരവധിപേർ ചിത്രരചനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |