സംസ്ഥാന യോഗാസന സ്പോർട്‌സ് ചാമ്പ്യൻഷിപ്പ്

Saturday 09 May 2026 10:56 PM IST

ആലപ്പുഴ: ഏഴാമത് സംസ്ഥാന യോഗാസന സ്പോർട്‌സ് ചാമ്പ്യൻഷിപ്പ് മഹോത്സവം ജൂലായ് 11, 12 തീയതികളിൽ ആലപ്പുഴ ചിന്മയവിദ്യാലയത്തിൽ നടക്കും. സബ് ജൂനിയർ (10-14), ജൂനിയർ (14-18), സീനിയർ (18-28), സീനിയർ എ. (28-35), സീനിയർ ബി. (35-45), സീനിയർ സി. (45-55) എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായും മത്സരമുണ്ട്. ഇതിന് മുന്നോടിയായുള്ള സംഘാടസമിതി രൂപീകരണം 16ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ ചിന്മയ വിദ്യായലത്തിൽ നടക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഹരീന്ദ്രനാഥ് തായങ്കരി, സെക്രട്ടറി രേഖ നാരായണൻ, ജോയിന്റ് സെക്രട്ടറി ലയ പ്രമോദ്, ട്രഷറർ മഹേശ്വരി, കോ ഓർഡിനേറ്റർ എസ്. ബിന്ദു എന്നിവർ പങ്കെടുത്തു.