ചിത്രകലാ പ്രദർശനം തുടങ്ങി
Saturday 09 May 2026 11:04 PM IST
ആലപ്പുഴ : ദി കംപ്ലീറ്റ് ആർട്ട് കൊച്ചി സംഘടിപ്പിക്കുന്ന കലാപ്രദർശനം ആലപ്പുഴ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറയിൽ ലളിതകലാ അക്കാദമി മുൻ സെക്രട്ടറി വൈക്കം എം. കെ.ഷിബു ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് നെട്ടൂർ ക്യൂറേറ്റ് ചെയ്യുന്ന എക്സിബിഷനിൽ അർച്ചന കൃഷ്ണൻ, അവിനാഷ് മാത്യു, സുരേഷ് കൂത്തുപറമ്പ്, ഷെർലി ജോസഫ് ചാലിശ്ശേരി, കോടൻ കണ്ടത്ത് ആന്റണി ഫ്രാൻസിസ്, ശാസ്ത്ര ശർമ്മൻ എ., രവീന്ദ്രനാഥ് ബാലകൃഷ്ണൻ, ഷാം ജോസഫ്, ജമീല എം. ദേവൻ, ലാലി റോഷൻ , പ്രയാഗ് എഴുത്തകം, ഷിന്റാര , ഫോറിന്റോ ദീപ്തി , ഉഷ ആർ . , മഞ്ജു ബിജുമോൻ , ബിജു ആലപ്പുഴ, രഘു മേനോൻ വി. എൻ., ഷിബു ആലപ്പുഴ, സുനിൽ പദ്മചിത്ര, ജയരാജലക്ഷ്മി അമ്മാൾ, മിനി ശങ്കർ ആലപ്പുഴ, സൂരേഷ് മഠത്തിൽ, ഷീബ ജോഷി, ആർ. ബാബുരാജ് എന്നീ ആർട്ടിസ്റ്റുകൾ പങ്കെടുക്കും.