' അഭിനയ താളം ' ആരംഭിച്ചു

Wednesday 13 May 2026 9:53 PM IST

അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ജി.യു.പി സ്കൂൾ എസ്.എം.സിയുടെ സഹകരണത്തോടെ ആലപ്പുഴ സംസ്‌കൃതി സംഘടിപ്പിച്ച അഭിനയ താളം ദ്വിദിന മോണോആക്ട് വർക്ക്ഷോപ്പ് ചലച്ചിത്ര താരം പുന്നപ്ര മധു ഉദ്ഘാടനം ചെയ്തു . സംസ്‌കൃതി പ്രസിഡന്റ് രമേശ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എ.ജെ. സിസിലി , സംസ്‌കൃതി സെക്രട്ടറി എച്ച്. സുബൈർ എന്നിവർ സംസാരിച്ചു . ഹെഡ്മിസ്ട്രസ്സ് വി. ആശാലത സ്വാഗതവും വർക്ക്ഷോപ്പ് കോഡിനേറ്റർ രവിപ്രസാദ് നന്ദിയും പറഞ്ഞു. ഏകാഭിനയ പരിശീലകൻ കലാഭവൻ നൗഷാദ് ക്ലാസിന് നേതൃത്വം നല്കി .