SignIn
Kerala Kaumudi Online
Thursday, 14 May 2026 1.32 AM IST

ഹ്യൂമൻ റൈറ്റ്‌സ് ഫെഡ. സംസ്ഥാന നേതൃസംഗമം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
hrf
ആലുവയിൽ ന‌ടന്ന ഹ്യൂമൻ റൈറ്റ്‌സ് ഫെഡറേഷൻ (എച്ച്.ആർഎഫ്) സംസ്ഥാന നേതൃസംഗമം

ആലുവ: ഹ്യൂമൻ റൈറ്റ്‌സ് ഫെഡറേഷൻ (എച്ച്.ആർഎഫ്) സംസ്ഥാന നേതൃസംഗമം ആലുവ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റിട്ട. ജില്ലാ ജഡ്ജ് സന്ദരം ഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ആലുവ ഡിവൈ.എസ്.പി. ബാബുകുട്ടൻ എൻ. ആശംസാപ്രസംഗം നടത്തി. ദേശീയ പ്രസിഡന്റ് രഞ്ജിത് പി. ചാക്കോ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ദേശീയ ജനറൽ സെക്രട്ടറി അർഷാദ് ബിൻ സുലൈമാൻ, ദേശീയ വർക്കിംഗ് പ്രസിഡന്റ് ഫാ. തോമസ് മരുതൂർ, ഫാ. ഡോ. ഷിന്റോ ചാലിൽ, വനിതാ വിംഗ് ദേശീയ പ്രസിഡന്റ് ശ്രീകല പി. എന്നിവരും സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് വി.കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഡോ. ചന്ദ്രബിന്ദു സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം ഉസ്മാൻ അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.

Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, HOMEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL