സ്കൂൾ ലൈബ്രറി ക്ക് പുസ്തകം കൈമാറി
Thursday 14 May 2026 11:51 PM IST
മുഹമ്മ: മുഹമ്മ കാർമ്മൽ ഹയർ സെക്കൻഡറി സ്കുൾ ലൈബ്രറിക്കുള്ള പുസ്തക ശേഖരം പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടത്തിന് റിട്ട.എ.എൽ. ഒ . ബേബി തോമസ് കൈമാറി. സ്ഥലം മാറി പോകുന്ന ഫാ. സാംജി വടക്കേടത്തിനെ മുൻ മന്ത്രി പി. പ്രസാദ് ഉപഹാരം നല്കി ആദരിച്ചു. മദർ തെരേസാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, സ്വപ്ന ഷാബു, ജോസഫ് മാരാരിക്കുളം, പ്രകാശൻ തണ്ണീർമുക്കം, സി.പി. ഷാജി എന്നിവർ സംസാരിച്ചു.