പരിവാർ ജില്ലാ കുടുംബ സംഗമം നാളെ
Thursday 14 May 2026 11:56 PM IST
ആലപ്പുഴ: ഭിന്നശേഷിക്കാരുടെ സംഘടനയായ പരിവാറിന്റെ ജില്ല കുടുംബ സംഗമം നാളെ നടക്കും. ജൻഡർ പാർക്ക് ഹാളിൽ സംഘടനാ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നിയുക്ത എം.എൽ.എ ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.മഹേന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ഭിന്നശേഷി കമ്മീഷണർ ഡോ.പി.ടി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. എസ് .എസ്.എൽ.സി പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും നടക്കും. സെക്രട്ടറി കെ.ആർ സുനിൽദാസ് , പ്രസിഡൻറ് ആർ.രാധാകൃഷ്ണൻ നായർ, ടി.ടി രാജപ്പൻ, ടി.കെ ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.