വിജ്ഞാന കേരളം : തൊഴിൽമേള നാളെ

Thursday 14 May 2026 11:57 PM IST

ആലപ്പുഴ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള സെന്ററുകൾ മുഖേന നാളെ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് പുളിങ്കുന്ന്, കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എൻജിനീയറിംഗ് ചെങ്ങന്നൂർ, കോളേജ് ഓഫ് എൻജിനീയറിംഗ് ചേർത്തല എന്നിവിടങ്ങളിൽ വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കും. ഡി.ഡബ്ല്യു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽമേള എന്ന് സെർച്ച് ചെയ്തു അപേക്ഷിക്കാം. വിവരങ്ങൾക്ക് 9037048977 .