വിബിൻ ബാലകൃഷ്ണൻ വിജയി
Tuesday 19 May 2026 11:39 PM IST
മാവേലിക്കര : ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മറ്റി സംസ്ഥാന തലത്തിൽ ഉത്സവ കാഴ്ചകൾ എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ വിബിൻ ബാലകൃഷ്ണൻ (തൃശൂർ) ഒന്നാം സമ്മാനം നേടി. നിഷാർ നമ്പ്യാത്തയിൽ മുഹമ്മദ് (തൃശൂർ) രണ്ടാം സമ്മാനവും ബി.സൗരവ് (എറണാകുളം) മൂന്നാം സമ്മാനവും കരസ്ഥമാക്കി. യഥാക്രമം 10,000, 5000,3000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കുമെന്ന് പ്രസിഡന്റ് ഹേമദാസ് ഡോൺ, മത്സരത്തിന്റെ കോർഡിനേറ്റർ സിബു നൊസ്റ്റാൾജിയ, ജില്ല കമ്മറ്റി അംഗം ഗിരീഷ് ഓറഞ്ച് എന്നിവർ അറിയിച്ചു.