എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്

Tuesday 19 May 2026 11:46 PM IST

ചേർത്തല: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷൻ ക്യാമ്പ് നാളെ രാവിലെ 10ന് ചേർത്തല ടൌൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നടത്തും. പ്ളസ് ടു മിനിമം യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഐ.ടി.ഐ,ഡിപ്ലോമ,ബിരുദം, പാരാമെഡിക്കൽ,മറ്റ് പ്രൊഫഷണൽ യോഗ്യതയുളള ചേർത്തല താലൂക്കിലെയും സമീപപ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്കാണ് അവസരം.യോഗ്യരായവർ ബയോഡാറ്റ രജിസ്‌ട്രേഷൻ ഫീസായ 300/ രൂപ ആധാർ കാർഡിന്റെ പകർപ്പ്,സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി 21ന് രാവിലെ 10 ന് ചേർത്തല ടൌൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ എത്തിച്ചേരണം.ഫോൺ: 04772230624,8304057735.