SignIn
Kerala Kaumudi Online
Thursday, 19 September 2024 6.03 PM IST

വാക്‌സിനേഷൻ ജില്ലയിൽ 98 %

Increase Font Size Decrease Font Size Print Page
vaccine

ആലപ്പുഴ: കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ജില്ലയിൽ ഒന്നാം ഡോസ് 98 ശതമാനവും രണ്ടാം ഡോസ് 55 ശതമാനം കടന്നു. കഴിഞ്ഞ വെള്ളിയാഴ്ചവരെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചത് കാൽകോടിയിലധികം പേരാണ്. ഡിസംബർ അവസാനത്തോടെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും രണ്ട്ഡോസ് വാക്സിൻ നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

കഴിഞ്ഞ ജനുവരിയിലാണ് വാക്സിനേഷൻ ആരംഭിച്ചത്. പത്തുമാസം കൊണ്ട് ഒന്നാം ഡോസ് 98 ശതമാനം മറികടന്നത് റെക്കാഡ് നേട്ടമാണ്. കൊവിഡ് വ്യാപനവും മരണനിരക്കും വർദ്ധിച്ചതോടെയാണ് വാക്സിനെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നവർ കൂട്ടത്തോടെ ആശുപത്രികളിലെത്തി വാക്സിൻ സ്വീകരിച്ചത്. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് കൂടുതൽ പേരെത്തിയതോടെ ഇടയ്ക്ക് വാക്സിൻ ക്ഷാമവും അനുഭവപ്പെട്ടു. സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്ന വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 740 രൂപ നൽകണം.

ഇനി ആഴ്ചയിൽ മൂന്ന് ദിവസം

തിരക്ക് കുറഞ്ഞതിനാൽ ജില്ലയിൽ വാക്സിനേഷൻ ആഴ്ചയിൽ മൂന്ന് ദിവസമാക്കി. സി.എച്ച്.സി, പി.എച്ച്.സികൾ കേന്ദ്രീകരിച്ചും മെഡിക്കൽ കോളേജ് ആശുപത്രി, താലൂക്ക് - ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവടങ്ങളിലും ആരോഗ്യ വകുപ്പിന്റെ അനുമതിയുള്ള സ്വകാര്യ ആശുപത്രികളിലും വാക്സിൻ സ്വീകരിക്കാം.

നൂറ് ശതമാനത്തിലേക്ക്

1. ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത് രണ്ട് ശതമാനത്തോളം പേർ

2. ഉൾപ്പെടുന്നത് അലർജി, കൊവിഡ് പോസിറ്റീവായി മൂന്നുമാസം തികയാത്തവർ

3. വാർഡ് കൗൺസിലർമാർ ഉത്തരവാദിത്തം ഏറ്റെടുത്തു

4. കർമ്മനിരതരായി ആശാ വർക്കർമാർ

5. രണ്ട് ഡോസ് വാക്സിൻ ജനുവരിയിൽ പൂർണതയിലെത്തിക്കും

ആകെ നൽകിയ വാക്സിൻ: 25.10 ലക്ഷം ഡോസ്

ഒന്നാം ഡോസ്: 15. 27 ലക്ഷം

രണ്ടാം ഡോസ്: 9.83 ലക്ഷം

കുട്ടികൾക്ക് ഡിസംബറിൽ?

18 വയസിൽ താഴെ പ്രായമുള്ളവരുടെ വാക്സിനേഷൻ ഡിസംബറിൽ ആരംഭിക്കാനാണ് സാദ്ധ്യത. മാർഗനിർദ്ദേശങ്ങളും മുൻഗണനാ പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നു. അഞ്ചിനും 18 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സ്കൂൾ തലത്തിൽ നൽകാനാണ് ആലോചന.

""

കുട്ടികൾക്കുള്ള വാക്സിനേഷൻ സംബന്ധിച്ച മാർഗരേഖകൾ തയ്യാറായിവരുന്നു. നൂറ് ശതമാനത്തിൽ രണ്ട് ഡോസ് വാക്സിൻ എന്ന നേട്ടം കൈവരിക്കാൻ വാക്സിനെടുക്കാത്തവരെ കണ്ടെത്തി കേന്ദ്രങ്ങളിലെത്തിക്കാൻ ആശാ വർക്കർമാർക്ക് നിർദേശം നൽകി.

ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.