SignIn
Kerala Kaumudi Online
Thursday, 19 September 2024 4.45 AM IST

ഒളിമ്പിക്സ് ആരവം ഇന്ന് മുതൽ

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്സിന് മുന്നോടിയായുള്ള ആലപ്പുഴ ഒളിമ്പിക്സിന് ഇന്ന് തുടക്കമാകും. 25 വരെയാണ് മത്സരങ്ങൾ.

ഇന്ന് രാവിലെ 10ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാൻ ഒളിമ്പിക്സ് ദീപം പ്രകാശിപ്പിച്ച് അർജുനാ അവാർഡ് ജേതാവ് സജി തോമസിന് കൈമാറി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഹോക്കി മത്സരങ്ങൾ നടക്കും.
ജില്ലാ ഒളിമ്പിക്സ് ഗെയിംസിന്റെ ലോഗോ മത്സരത്തിൽ ആലപ്പുഴ അറാട്ടുവഴി തൈപ്പറമ്പിൽ വീട്ടിൽ ടി.എം. വിഷ്ണു വിജയിയായി. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് ലോഗോ പ്രകാശനം നിർവഹിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അദ്ധ്യക്ഷനായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. ഷാനവാസ്,കെ. ബാബു, ബീന രമേശ്, കൗൺസിലർ ഡോ. ലിന്റാ ഫ്രാൻസിസ്, ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹികളായ എസ്. വിനോദ് കുമാർ, ഡോ. നിമ്മി അലക്സാണ്ടർ, വിമൽ പക്കി എന്നിവർ പങ്കെടുത്തു. ലോഗോ മത്സര വിജയിക്കുള്ള കാഷ് അവാർഡും, ഫലകവും 25ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.