SignIn
Kerala Kaumudi Online
Thursday, 19 September 2024 12.10 PM IST

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യാ ഭാരവാഹികൾ

Increase Font Size Decrease Font Size Print Page

11

ആലപ്പുഴ: ആയുർവേദ ചികിത്സാ വികസനത്തിനും സേവനം ഉറപ്പാക്കാനും ആയുർവേദ വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

ആയുവേദ ചികിത്സയ്ക്ക് പൂർണ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുക, മെഡിസെപ്പ് ഇൻഷ്വറൻസ് പരിധിയിൽ ആയുർവേദവും ഉൾപ്പെടുത്തുക, ജില്ലാ ആയുർവേദ ആശുപത്രി വികസനത്തിന് പുതിയ സ്ഥലം കണ്ടെത്തി അനെക്‌സ് ആരംഭിക്കുക, ആലപ്പുഴ പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുക, ജില്ലയിൽ സ്‌പോർട്‌സ് ആയുവേദ യൂണിറ്റ് ആരംഭിക്കുക, ആയുർവേദ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുക, അഞ്ചുവർഷം നികുതി ഇളവ് കുറഞ്ഞ നിരക്കിൽ വൈദ്യുതി,​ പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കുക, ആർദ്രം മിഷനിൽ ആയുർവേദം ഉൾപ്പെടുത്തുക,​ തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.

ജില്ലാ ഭാരവാഹികളായി ഡോ. പി. രഞ്ജിത്ത് (പ്രസിഡന്റ്), ഡോ. ലീനാ.പി. നായർ, ഡോ. ആർ. ശ്രീനി (വൈസ് പ്രസിഡന്റ്), ഡോ. എസ്. ഷാൻ (സെക്രട്ടറി), ഡോ. എ.എം. മനോജ്, ഡോ. വിഷ്ണു.കെ. പിള്ള (ജോ. സെക്രട്ടറി), ഡോ. റോഹൻ ബാബു (ട്രഷറർ) എന്നിവരെയും ഡോ. മനു വെങ്കിടേഷ് (സി.എം.ഇ കൺവീനർ), വനിതാ കമ്മിറ്റി ഭാരവാഹികളായി ഡോ. രശ്മി.എസ്. രാജ് (ചെയർപേഴ്‌സൺ), ഡോ. ആർ. രാഖി രാജ് (കൺവീനർ), ഡോ. ദിവ്യ വിജയൻ (ജോ. കൺവീനർ), ഡോ. സൽമാൻ (യുവത കൺവീനർ), ഡോ. കെ. അനീഷ് കുമാർ (ചെയർമാൻ, ആശ്വാസ് പ്‌ളസ്) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.