ചേർത്തല : വേനൽച്ചൂടിന് ആശ്വാസം പകരാൻ ഏറെ ഫലപ്രദമായ പൊട്ടുവെള്ളരിയുടെ വിളവെടുപ്പിന് കഞ്ഞിക്കുഴിയിൽ തുടക്കമായി. പുത്തൻവെളി ഹരിദാസും കുടുംബവും നടത്തിയ പൊട്ടു വെള്ളരി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം.സന്തോഷ് കുമാർ,ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ,കൃഷി ഓഫീസർ ജാനിഷ് ജേക്കബ്,കൃഷി അസിസ്റ്റന്റ് വി.ടി. സുരേഷ്, പഞ്ചായത്തംഗം സി.കെ.ശോഭനൻ,ഹരിദാസ്,ജി.ഉദയപ്പൻ എന്നിവർ പങ്കെടുത്തു. ചൂടുകാലത്ത് ശരീരത്തിന് ഏറെ കുളിർമ നൽകുന്നതാണ് പൊട്ടുവെള്ളരി.ദേശീയ പാതയോരത്ത് പച്ചക്കറി കടകളിലൂടെയാണ് വിപണനം.വിത്തു നട്ട് അൻപതു ദിവസമാകുന്നതോടെ വിളവെടുപ്പു നടത്താം. ചാണകവും കോഴിവളവുമാണ് അടിവളമായി ഉപയോഗിക്കുന്നത്. ട്രിപ്പ് ഇറിഗേഷൻ വഴിയാണ് ജലസേചനം. കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ വ്യാപകമായി വെള്ളരി വർഗങ്ങൾ കൃഷി ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |