ആലപ്പുഴ : ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ച കുട്ടികളുടെ മൊഴി രേഖപ്പെടുത്താനും വിചാരണ വേളയിൽ അവരെ സഹായിക്കുന്നതിനുമുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെയും ഇന്റർപ്രെട്ടർമാരുടെയും പാനൽ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്പെഷ്യൽ എഡ്യുക്കേഷനിൽ ബി.എഡ് ഉള്ളവർക്ക് സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിലേക്കും ആംഗ്യഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് ഇന്റർപ്രെട്ടർ തസ്തികയിലേക്കും അപേക്ഷിക്കാം. ആലപ്പുഴ ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. തമിഴ്, തെലുങ്ക്, കന്നട, കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബീഹാറി, നേപ്പാളി, പഞ്ചാബി, മിസോ, ഉറുദു, ബംഗാളി ഭാഷകൾ സംസാരിക്കാനും തർജ്ജമ ചെയ്യാനും അറിയണം.വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ലത്തീൻ പള്ളി കോംപ്ലക്സ്, കോൺവെന്റ് സ്ക്വയർ, ആലപ്പുഴ- 688001 എന്ന വിലാസത്തിലോ dcpualpy@gmail.com എന്ന ഇ മെയിലിലോ 31വരെ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |