കായംകുളം: മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ 18കാരൻ മതിലിൽ ഇടിച്ച് ആശുപത്രിയിലായി. പൊലീസ് പിടിയിലുമായി. കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗർ റീസെറ്റിൽമെന്റ് കോളനിയിൽ നിന്നും കൊല്ലം ഇരവിപുരം ആറ്റുകാൽ കടവ് മുറിയിൽ തെക്കേ നഗർ കൃഷ്ണ കൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോയി മകൻ ജോയൽ (18) ആണ് അറസ്റ്റിലായത്.
പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂർ വീടിന്റെ ഷെഡിൽ നിന്നും കഴിഞ്ഞ 15 ന് വെളുപ്പിന് 2 മണിക്കാണ് ബൈക്ക് മോഷ്ടിച്ചത്. മോട്ടോർ സൈക്കിളുമായി പോകവേ 15ന് വെളുപ്പിന് 4.45 ന് കൊല്ലം അഞ്ചു കല്ലുംമൂട്ടിൽ ജംഗ്ഷന് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. പ്രതി ജോയൽ കൊല്ലം ജില്ലയിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |