ചാരുംമൂട് :ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ സന്ദേശ റാലിയും സെമിനാറും നടത്തി. ചുനക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശാ പ്രവർത്തകർ, ട്രെയിനിംഗ് വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. ആരോഗ്യ കേന്ദ്രം ഹാളിൽ നടന്ന സെമിനാറിൽ മെഡിക്കൽ ഓഫീസർ
ഡോ.അനിൽകുമാർ ആരോഗ്യദിന സന്ദേശം നൽകി. പഞ്ചായത്തംഗം ഷക്കീലാ നാസർ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
എം.എച്ച്.ഷാനി ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബദറുദ്ദീൻ, പി.എച്ച്.എൻ ഗിരിജാബായി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |