ആലപ്പുഴ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ വിപുലമായ തയ്യാറെടുപ്പിന് കളക്ടർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗം ഇന്ന് വൈകിട്ട് 3.30ന് ജൂബിലി മന്ദിരം ഹാളിൽ നടക്കും. വികാരി ഫാ.മാത്യു ചൂരവടി അദ്ധ്യക്ഷത വഹിക്കും. ആരോഗ്യം, ഗതാഗതം,വൈദ്യുതി ബോർഡ്, പൊതുമരാമത്ത്, പൊലീസ്, പഞ്ചായത്ത്, റവന്യൂ, ജല അതോറിട്ടി, ജലസേചനം, ബി.എസ്.എൻ.എൽ തുടങ്ങി വിവിധ വകുപ്പുകളുടെമേലധികാരികളും വ്യാപാരികൾ, വ്യവസായികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. മേടം 27 ന് കൊടിയേറുന്നതു മുതൽ മേയ് 14 എട്ടാമിടത്തോടെ തിരുനാൾ സമാപിക്കും. തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, ശ്രീലങ്ക എന്നിവടങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |