SignIn
Kerala Kaumudi Online
Friday, 20 September 2024 7.14 PM IST

പുകവലിക്കാരേ വരൂ... മത്തങ്ങ ജ്യൂസ് കുടിക്കാം

Increase Font Size Decrease Font Size Print Page
juice

ആലപ്പുഴ: ഫാം ടൂറിസത്തിന്റെ പുതിയ സാദ്ധ്യതകൾ തേടുന്ന തിരുവിഴ ഫാം ടൂറിസം സംഘാടകർ പുതിയ വിഭവുമായി എത്തുന്നു. അതിരാവിലെ ഫാമിൽ നടക്കാനെത്തുന്നവർക്ക് നൽകുന്ന പടവലം, കുക്കുമ്പർ ജ്യൂസുകൾ ഹിറ്റായതിന് പിന്നാലെ മത്തങ്ങയും ജ്യൂസാക്കി രംഗത്തിറക്കുകയാണ് കർഷകരായ ജ്യോതിഷും അനിലും. പടവലം പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്തതിന് പിന്നാലെയാണ് പുകവലിക്കാരെ ലക്ഷ്യമിട്ട് മത്തങ്ങയും ഗ്ലാസിലാക്കുന്നത്.

ശരീരത്തിലെ അഴുക്കുകളെ പുറന്തള്ളാനുള്ള മത്തങ്ങയുടെ ശേഷിയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. പുകവലി കാരണമുള്ള കഫക്കെട്ടിനെ പ്രതിരോധിക്കാനും ഉള്ളിൽ അടിഞ്ഞുകൂടുന്ന വിഷം പുറന്തള്ളാനും മത്തങ്ങയ്ക്ക് സാധിക്കുമെന്ന പാരമ്പര്യ അറിവാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നത്. വർഷങ്ങളായി പ്രമേഹത്തിന് രണ്ട് നേരം മരുന്നും, ഇൻസുലിനും സ്വീകരിച്ചിരുന്ന പലരും, കഴിഞ്ഞ ഏതാനും മാസങ്ങളായി പടവലം ജ്യൂസ് വഴി മരുന്നിനെ ഒരു പരിധിവരെ പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്. സ്ഥിരമായ ഇടവേളകളിൽ നടത്തുന്ന പരിശോധനകളിൽ ഷുഗറിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നുണ്ടെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപത്രം. ഇതേ മോഡലിൽ ജൈവ മത്തങ്ങയും ഹിറ്റാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. അതേസമയം മത്തനിൽ പ്രമേഹ രോഗികൾ കൈവെച്ചാൽ ഫലം വിപരീതമായിരിക്കും. പ്രമേഹമില്ലാത്ത ഏതൊരാൾക്കും ജ്യൂസായോ സാലഡായോ പഴുത്ത മത്തങ്ങ ഉപയോഗിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പരിസ്ഥിതി പ്രവർത്തകനായ കെ.വി.ദയാൽ പറയുന്നു. കെ.വി.ദയാലിന്റെ നിർദ്ദേശ പ്രകാരമാണ് തിരുവിഴയിൽ പച്ചക്കറി പാനീയങ്ങൾ തയ്യാറാക്കുന്നത്.

................................................................

പാരമ്പര്യ അറിവുകളാണ് പ്രയോജനപ്പെടുത്തുന്നത്. പടവലത്തിലെ സൾഫറാണ് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യുന്നത്. വേവിച്ച ഭക്ഷണങ്ങൾക്ക് കോശങ്ങൾക്കുള്ളിൽ കടന്ന് ഡി.എൻ.എയെ സ്വാധീനിക്കാൻ കഴിയില്ല. പച്ചക്കറി പാനീയം ഉപയോഗിക്കുന്നവരുടെ അനുഭവമാണ് ഏറ്റവും വലിയ സാക്ഷ്യപത്രം. ജൈവ മത്തങ്ങയുടെ ഗുണവും ജനങ്ങൾ അറിയണം

കെ.വി.ദയാൽ, പരിസ്ഥിതി പ്രവർത്തകൻ

പടവലം പോലെ തന്നെ ജ്യൂസാക്കിയാണ് മത്തനും നൽകുന്നത്. കൂട്ടത്തിൽ ഏറ്റവും രുചിയുള്ള പാനീയവും മത്തനാണ്. കൂടുതൽപേർ അറിഞ്ഞു വരുന്നതേയുള്ളു. പടവലത്തിന് സമാനമായ സ്വീകാര്യത മത്തനും പ്രതീക്ഷിക്കുന്നു. പ്രമേഹ രോഗികൾക്ക് മത്തങ്ങ ജ്യൂസ് നൽകില്ല.

ജ്യോതിഷ്, തിരുവിഴ ഫാം ടൂറിസം

.....................................................

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.