ആലപ്പുഴ : 75ാമത് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് ആലപ്പുഴയിലെ കായികലോകം വരവേല്പ് നൽകി. ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇന്നലെ രാവിലെ ആലപ്പുഴയിലെത്തിയ ടീമംഗങ്ങൾക്ക് വമ്പിച്ച സ്വീകരണമാണ് ആലപ്പുഴ റമദ ഹോട്ടലിൽ ഒരുക്കിയത്. തുടർന്ന് സന്തോഷ് ട്രോഫി പ്രദർശിപ്പിച്ച് കായൽ സവാരിയും നടന്നു. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയ ടീമംഗങ്ങളെ വൈകിട്ട് നാലുമണിക്ക് ആലപ്പുഴ മുല്ലയ്ക്കൽ ജംഗ്ഷനിൽ നിന്ന് സ്വീകരിച്ചാനയിച്ചു. ആലപ്പുഴ എസ്.ഡി.വി .സെന്റിനറി ഹാളിൽ നടന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ റെജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഇന്റർനാഷണൽ കെടി.ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി.ഷ്ണു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ സൂപ്പർ ഡിവിഷൻ ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണം കെ.എം.എ.മേത്തർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |