SignIn
Kerala Kaumudi Online
Thursday, 19 September 2024 2.23 AM IST

പുസ്തക വിതരണത്തിൽ കുടുംബശ്രീയ്ക്ക് നൂറിൽ നൂറ്

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂൾ പഠനം സുഗമമായി മുന്നേറുമ്പോൾ, പുസ്തകങ്ങൾ സമയത്ത് കുട്ടികളുടെ കൈകളിലെത്തിച്ച ക്രെഡിറ്റിന് കുടുംബശ്രീ പ്രവർത്തകരും അവകാശികൾ. ഹബ്ബുകളിൽ എത്തുന്ന പുസ്തകങ്ങൾ അതത് സൊസൈറ്റികളിലെത്തിക്കാനുള്ള ചുമതല ഏതാനും വർഷങ്ങളായി കുടുംബശ്രീയാണ് നിർവ്വഹിക്കുന്നത്.

15 കുടുംബശ്രീ അംഗങ്ങൾ ചേർന്ന് 56 ദിവസങ്ങൾ കൊണ്ടാണ് ജില്ലയിലെ 261 സൊസൈറ്റികൾക്കും പുസ്തകങ്ങൾ സമയബന്ധിതമായി എത്തിച്ചത്. ഘട്ടംഘട്ടമായാണ് വിതരണം നടത്തിയത്. അഞ്ചാം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ ആദ്യ ഘട്ടത്തിലും, ബാക്കിയുള്ളവ തുടർ ദിവസങ്ങളിലും എത്തിച്ചു. പുസ്തകവിതരണ പ്രക്രിയയുടെ ഭാഗമായി 4,38,500 രൂപയാണ് കുടുംബശ്രീ അംഗങ്ങളുടെ ആകെ വരുമാനം.

ജില്ലയിൽ

സ്കൂൾ സൊസൈറ്റികൾ : 261

പുസ്തക വിതരണം നടത്തിയത് : 15 കുടുംബശ്രീ അംഗങ്ങൾ

ആകെ ദിവസങ്ങൾ :56

കരിയർ ഗൈഡൻസ് ക്ളാസ്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതി നിൽക്കുന്ന ബാലസഭാംഗങ്ങളായ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ളാസും കുടുംബശ്രീ ഒരുക്കുന്നുണ്ട്. ഓരോ കുട്ടിയുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സുകൾ കണ്ടെത്തുന്നതിനും ഈ കോഴ്‌സുകൾ എവിടെ പഠിക്കണം എന്നതിനെ സംബന്ധിച്ചും കരിയർ വിദഗ്ധൻ അൻഷാദ് കോലത്തൂർ കുട്ടികൾക്ക് ക്ലാസെടുക്കും. പുന്നപ്ര ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ തിങ്കളാഴ്ച്ച രാവിലെ 10 മണി മുതലാണ് ക്ളാസ്. നൂറ് പേർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സി.ഡി.എസ് ഓഫീസിൽ നിന്ന് ലഭിക്കും. താത്പര്യമുള്ളവർ ഇന്നു തന്നെ രജിസ്റ്റർ ചെയ്യണം.

അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സമയബന്ധിതമായി പുസ്തക വിതരണം പൂർത്തിയാക്കാൻ കുടുംബശ്രീക്ക് സാധിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന കുട്ടികൾക്ക് പ്രയോജപ്പെടുന്ന രീതിയിലാണ് കരിയർ ഗൈഡൻസ് ക്ലാസ് ഒരുക്കിയിരിക്കുന്നത്

- പ്രശാന്ത് ബാബു, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.