ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുളള തൊഴിലാളികളുടെ വിവരങ്ങൾ കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി, വിഹിതമടയ്ക്കുന്ന തൊഴിലാളികൾ ഒറിജിനൽ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് ബുക്ക്, ക്ഷേമനിധി പാസ്ബുക്ക് എന്നിവയുമായി ക്യാമ്പിലെത്തി വിഹിതമടച്ച് ക്ഷേമനിധി അംഗത്വം നിലനിറുത്തണം. പുതിയ അംഗത്വങ്ങൾ രജിസ്റ്റർ ചെയ്യാനും 2021 ഫെബ്രുവരി മുതൽ വർദ്ധിപ്പിച്ച ക്ഷേമനിധി വിഹിതം മാസം 20 രൂപ ക്രമത്തിൽ അടച്ച് അംഗത്വം പുന:സ്ഥാപിക്കാനും ക്യാമ്പുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. 22ന് ആര്യാട്: ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, 23ന് മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, 24നും 26നും ആലപ്പുഴ മുനിസിപ്പൽ കയർ ക്ഷേമനിധി ഓഫീസ്, 25ന് മാരാരിക്കുളം സർവ്വോദയപുരം മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് ലിമിറ്റഡ് നമ്പർ: 732, 27ന് മാരാരിക്കുളം പൊളേളത്തൈ സ്കൂൾ, 30ന് പുന്നപ്ര: പുന്നപ്ര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവടങ്ങളിലാണ് ക്യാമ്പുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |