ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് ആദ്യ മാസത്തെ ശമ്പളം ആതുര സേവന രംഗത്ത് പ്രവർത്തിയ്ക്കുന്ന കൂട്ടായ്മയായ സ്റ്റേഹജാലകത്തിന് സംഭാവന നൽകി വി.ആർ.കൃഷ്ണ തേജ. കിടപ്പ് രോഗികൾ ഉൾപ്പടെ ദിവസവും 150 ഓളം പേർക്കാണ് സ്നേഹജാലകത്തിന്റെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ച് നൽകുന്നത്. കളക്ടറുടെ മകൻ ഋഷിത് നന്ദയുടെ ജന്മദിനമായ ഇന്നലെ ഋഷിത് തന്നെയാണ് ചെക്ക് കൈമാറിയത്. സ്നേഹജാലകം പ്രസിഡന്റ് എൻ.പി. സ്നേഹജൻ ചെക്ക് ഏറ്റുവാങ്ങി. കളക്ടറുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ഭാര്യ രാഗദീപ, സ്നേഹജാലകം സെക്രട്ടറി ആർ.പ്രവീൺ, ട്രഷറർ വി.കെ.സാനു, പ്രവർത്തകരായ ജോയ് സെബാസ്റ്റ്യൻ, ജയൻ തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |