SignIn
Kerala Kaumudi Online
Thursday, 19 September 2024 3.18 AM IST

ഗാന്ധിജയന്തി ആഘോഷിച്ച് നാട്

Increase Font Size Decrease Font Size Print Page
t
t

ആലപ്പുഴ: മഹാത്മ ഗാന്ധിയുടെ ജയന്തി ദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ലഹരി വിമുക്ത കാമ്പയിനും ജില്ലയിൽ തുടക്കമായി.

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ, റാലി, പ്രതിജ്ഞ, ശുചീകരണം, അനുസ്മരണ സമ്മേളനം, അവാർഡ് വിതരണം തുടങ്ങിയ പരിപാടികളാണ് നടന്നത്. കളക്ടറേറ്റ് അങ്കണത്തിലുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. എ.ഡി.എം എസ്.സന്തോഷ് കുമാർ നേതൃത്വം നൽകി. മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു നടത്താനിരുന്ന മറ്റെല്ലാ പരിപാടികളും റദ്ദാക്കി. ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ ആറിന് നടത്തും.

സർവോദയം മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ, ജില്ല സെക്രട്ടറി എം.ഡി.സലിം, ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ, മിത്ര മണ്ഡലം ജില്ല പ്രസിഡന്റ് പി.കുഞ്ഞുമോൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.എൽ.രാജേന്ദ്രൻ, രശ്മി രാജേഷ്, സെക്രട്ടറി ആശ കുമാരി, ഗാന്ധി ദർശൻ വേദി ജില്ല സെക്രട്ടറി സോളമൻ പഴമ്പാശ്ശേരി, സംസ്ഥാന കൺവീനർ റാബിയ, ജില്ല കമ്മിറ്റി അംഗങ്ങളായ ജലീൽ, സാബു, പത്മകുമാർ എന്നിവർ പങ്കെടുത്തു.

* കടപ്പുറം വനിത, ശിശു ആശുപത്രിയിൽ പേവാർഡും പരിസരവും ശുചീകരിച്ച ശേഷം ജീവനക്കാർ ശുചീകരണ പ്രതിജ്ഞയെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ഷാജി നേതൃത്വം നൽകി.

* റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി ദിനം ആചരിച്ചു. കേണൽ സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല സ്മൃതിദിന സന്ദേശം നൽകി. ഫിലിപ്പോസ് തത്തംപള്ളി ഗാന്ധിയൻ സാഹിത്യ പുസ്തകങ്ങൾ ഗ്രന്ഥശാലയ്ക്ക് സമ്മാനിച്ചു.

* ജനുവരി 30 വരെ എല്ലാ ശനിയാഴ്ചയും ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബോധവത്കരണ സന്ദേശ ജാഥകൾ സംഘടിപ്പിക്കുമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിജയന്തി പ്രമാണിച്ച് ഗാന്ധിയൻ ദർശന വേദിയും സർവോദയ മിത്ര മണ്ഡലവും ചേർന്നുള്ള ഗാന്ധിജയന്തി ആഘോഷ പരിപാടികൾ മുല്ലയ്ക്കൽ ക്വിറ്റിന്ത്യാ സ്മാരകത്തിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സർവോദയ മിത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് പി.എ.കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ മുഖ്യപ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.