കൊച്ചി: റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് മുഴുവൻ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും അടുത്ത വർഷം പരിശീലനം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് ഇടപ്പള്ളിയിലെ കൈറ്റ് മേഖലാ റിസോഴ്സ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊബൈൽ ആപ്പ് നിർമ്മാണം, ചേയ്സർ എൽ.ഇ.ഡി., സ്മാർട്ട് ഡോർബെൽ, ആട്ടോമാറ്റിക് ലെവൽ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാർ പാനൽ, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിർമ്മാണവും വിവിധ ഐ.ഒ.ടി. ഉപകരണങ്ങൾ തയാറാക്കലും ക്യാമ്പിൽ നടക്കും. 199 പൊതുവിദ്യാലയങ്ങളിൽ നിന്ന് 84 കുട്ടികളാണ് ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |