മൂവാറ്റുപുഴ: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ കീഴിലുള്ള ജൻസേവ സമിതിയുടെ സഹകരണത്തോടെ ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണം നടത്തി. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സുമേഷ് കെ.കെ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പായിപ്ര പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഇ.എ .ഹരിദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ എ.എൻ മണി, എക്സിക്യൂട്ടീവ് അംഗങ്ങളായ സി. ബിഹം, എം.കെ.ബേസിൽ, ലൈബ്രറി സെക്രട്ടറി സമദ് മുടവന, ലൈബ്രറി വൈസ് പ്രസിഡന്റ് രാജു കാരിമറ്റം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |